X

ഹിന്ദു മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെ എ ബി വി പി പ്രവര്‍ത്തകര്‍ ബന്ധിയാക്കി

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും  ദി ഹിന്ദു ദിനപത്രത്തിന്‍റെ  മുന്‍ എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെ എബി വി പി പ്രവര്‍ത്തകര്‍ അലഹബാദ് യൂണിവേഴ്സിറ്റിയില്‍ ബന്ധിയാക്കി. ‘വര്‍ഗീയ മനോഭാവം’ പുലര്‍ത്തുന്നയാളാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്നാരോപിച്ചാണ് എ ബി വി പിയുടെ കയ്യാങ്കളി.

ഇന്നലെ (ജനുവരി 20 ബുധനാഴ്ച) ‘ജനാധിപത്യം,മാധ്യമങ്ങള്‍, ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ സര്‍വകലാശാലയില്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥ് വരദരാജന്‍. അലഹബാദ് യൂണിവേര്‍സിറ്റി സ്റ്റുഡന്‍റ്സ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.

വരദരാജനെതിരെ ചീമുട്ടയെറിഞ്ഞു പ്രതിഷേധിക്കാനാണ് ആദ്യം എ ബി വി പി തീരുമാനിച്ചത്. എന്നാല്‍ ശാരീരിക ആക്രമണം എതിരാളികള്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കും എന്നതുകൊണ്ട് അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നെന്ന് എ ബി വി പി നേതാവ് വിക്രാന്ത് സിംഗ് പറഞ്ഞു.

എ ബി ബി പിയുടെ ഭീക്ഷണിയെ തുടര്‍ന്ന് അലഹബാദ് സര്‍വകലാശാല അധികൃതര്‍ തന്റെ പ്രഭാഷണം റദ്ദ് ചെയ്തു എന്നു ജനുവരി 20 ഉച്ചയ്ക്ക് 1.55നു സിദ്ധാര്‍ത്ഥ് വരദരാജന്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് കാമ്പസിന് പുറത്ത് വച്ച് പ്രഭാഷണം നടത്തിയ സിദ്ധാര്‍ത്ഥ് കാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. വൈസ് ചാന്‍സലറുടെ ഓഫീസിന് പുറത്തു വെച്ചു സിദ്ധാര്‍ത്ഥ് വരദരാജനെയും സ്റ്റുഡന്റ്സ് യൂണിയന്‍ നേതാവ് റിച്ച സിംഗിനെയും എ ബി വി പി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. 

ഹൈദരബാദ് സര്‍വകലാശാലയില്‍ രോഹിത് വെമൂലയുടെ ആത്മഹത്യയ്ക്ക് കാരണം എബിവിയാണ് എന്ന ആരോപണത്തിന് പിന്നാലെ അലഹബാദ് സര്‍വകലാശാലയിലെ സംഭവങ്ങളും ബി ജെ പിയെ പ്രതിരോധത്തിലായിരിക്കണം.  കൂടുതല്‍ വായിക്കൂ

http://www.huffingtonpost.in/2016/01/21/siddharth-varadarajan-_n_9035040.html?ncid=fcbklnkinhpmg00000001

This post was last modified on January 21, 2016 4:40 pm