X

തോക്കുപിടിച്ച ചെ യെ മാത്രം വരയ്ക്കുന്നവര്‍ അണ്‍പെണ്‍ സൗഹൃദത്തിന്റെ ചരിത്രം കൂടി പഠിക്കണം; എസ് എഫ് ഐയോടു ജോയ് മാത്യു

സദാചാര ഗൂണ്ടായിസം നടത്തുന്നുവെന്ന ആരോപണം കേള്‍ക്കേണ്ടി വരുന്ന എസ് എഫ് ഐ ക്ക് പരിഹാസവും ഉപദേശവും കലര്‍ന്നൊരു വാലന്റൈന്‍സ് ഡേ ആശംസുമായി ചലച്ചിത്ര നടന്‍ ജോയ് മാത്യു. വിപ്ലവത്തെ പ്രണയിക്കുന്നതപോലെ പ്രണയത്തെ വിപ്ലവമായി കാണാനും കഴിയണമെന്നാണു ജോയ് മാത്യു പറയുന്നത്. തോക്ക് കൈയിലേന്തിയ ചെ ഗുവേരയുടെ ചിത്രം മാത്രം വരച്ചാല്‍ പോരെന്നും ഉപാധികളില്ലാത്ത, വിപ്ലകരമായ ആണ്‍പെണ്‍ സൗഹൃദങ്ങളെക്കുറിച്ചു കൂടി ചരിത്രത്തില്‍ നിന്നും പഠിക്കണമെന്നും ജോയ് മാത്യു ഉപദേശിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌;

സദാചാര സംരക്ഷകരായ സഖാക്കള്‍ അറിയുവാന്‍
വിപ്ലവത്തെ പ്രണയിക്കുന്നതുപോലെ
പ്രണയത്തെ വിപ്ലവകരമായിക്കാണാനും കഴിയണം
തോക്ക് കയിലേന്തിയ
ചെ യുടെ ചിത്രം മാത്രം വരച്ചുവെച്ചാല്‍പ്പോര
ഉപാധികളില്ലാത്ത,
വിപ്ലവകരമായ
ആണ്‍പെണ്‍ സൗഹൃദങ്ങളെക്കുറിച്ചുകൂടി
ചരിത്രത്തില്‍നിന്നും പഠിക്കാന്‍ ശ്രമിക്കുക
എല്ലാ പ്രണയികള്‍ക്കും
എന്റെ ആശംസകള്‍

This post was last modified on February 14, 2017 10:40 am

Related Post
Leave a Comment