X

കെ മുരളീധരന്റെ സംഘപരിവാര്‍ വിരുദ്ധ പ്രസ്താവന മോഷണമെന്ന് ആരോപണം

മുരളീധരന്റെ പേരില്‍ വന്ന പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തു വന്ന സാഹചര്യത്തില്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് കെ. മുരളീധരന്‍ എംഎല്‍എയുടെ പേരില്‍ ഫേസ്ബുക്കില്‍ വന്ന പ്രസ്താവന മറ്റൊരാളുടേതാണെന്ന് ആരോപണം. നാസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന മുരളീധരന്റെ പേജില്‍ അതേപടി ഉപയോഗിച്ചു എന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. നാസറുദ്ദീന്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

മുരളീധരന്റെ പേരില്‍ വന്ന പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും സംഘപരിവാറിനെതിരെ കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന ശക്തമായ വിമര്‍ശനമായി ഇത് പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാസറുദീന്‍ അത് തന്റെ പോസ്റ്റാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നത്. ഇക്കാര്യത്തില്‍ മുരളീധരന്റെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല.

നാസറുദ്ദീന്‍റെ പ്രതികരണം

മുരളീധരന്റെ ഫേസ് ബുക്ക് പേജില്‍ വന്ന പ്രസ്താവന