സ്റ്റൈല്‍മന്നന്‍ രജനീകാന്ത് സൂപ്പര്‍ സ്റ്റാറല്ല എന്ന് നാനാ പടേക്കര്‍. രജനിയുടെ പുതിയ ചിത്രം കബാലി ബോക്സ് ഓഫീസില്‍ ഇന്ദ്രജാലം കാട്ടുമ്പോഴാണ് നാനയുടെ ഈ പ്രതികരണം.
നാനയുടെ അഭിപ്രായത്തില്‍ കഥയാണ് സൂപ്പര്‍ സ്റ്റാര്‍, നായകന്മാരല്ല.എത്ര വലിയ നായകനായാലും മോശം സിനിമ ചെയ്താല്‍ ജനം കാണില്ല. രണ്ടോ മൂന്നോ ദിവസത്തേക്ക് ആരാധകര്‍ കണ്ടേക്കും. അതിനും അപ്പുറം ആ സിനിമക്ക് നിലനില്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ സിനിമയുടെയും താരത്തിന്‍റെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാന്ത്രിക ഘടകം തിരകഥയാണ്’ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം
കബാലിയുടെ കഥ മികച്ചതാണെന്നും അതുകൊണ്ടാണ് സിനിമ ഇത്ര മൈലേജ് ഉണ്ടാക്കുന്നതെന്നും നാന പറഞ്ഞു. എന്നാല്‍ രാജനീയെ അത്ര ചെറുതായും നാന കാണുന്നില്ല. രജനിയുടെ സാന്നിധ്യം സിനിമക്ക് നല്‍കിയ ഹൈപ്പാണ് ആദ്യനാളുകളിലെ ഈ പ്രകടനത്തിന് കാരണം.
പക്ഷേ താരം കഥ തന്നെയാണ് – നാന ഉറച്ചു നില്‍ക്കുന്നു.
വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
This post was last modified on July 26, 2016 11:14 pm
Leave a Comment