X

കാലടി സര്‍വകലാശാലാ ഫാസിസ്റ്റ് വിരുദ്ധ സെമിനാര്‍: കാമ്പസ് പൊലീസ് വലയത്തില്‍

അഴിമുഖം പ്രതിനിധി 

കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഫാസിസ്റ്റ് വിരുദ്ധ സെമിനാറിന് കാമ്പസില്‍ വന്‍ പോലീസ് സന്നാഹം.  കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ഗവേഷകരുടെ  കൂട്ടായ്മയായ റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍റെ (ആര്‍എസ്എ) നേതൃത്വത്തില്‍ ‘ഇന്ത്യന്‍ ഫാസിസം- നവ രൂപങ്ങള്‍ -പ്രതിരോധങ്ങള്‍’ എന്ന  സെമിനാര്‍ നടക്കുന്നതിനെത്തുടര്‍ന്നാണ് രജിസ്ട്രാര്‍ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടത്. സെമിനാറിന് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിലക്കുകളെ എതിര്‍ത്ത് സെമിനാര്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടികാട്ടിയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോളേജ് കവാടത്തില്‍ ഐഡികാര്‍ഡ് പരിശോധിച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികളെ അകത്തേക്ക് കടത്തിവിടുന്നത്. ഉത്ഘാടകനായ കുരീപ്പുഴ ശ്രീകുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റ് വഴങ്ങാനും തയ്യാറായാണ് വേദിയിലേക്കെത്തുക എന്നും എന്തു തടസ്സങ്ങള്‍ വന്നാലും സെമിനാര്‍ നടത്തുക തന്നെ ചെയ്യും എന്നും  ഗവേഷക വിദ്യാര്‍ഥികള്‍ പറയുന്നു.

This post was last modified on October 8, 2015 11:38 am