X

കല്‍പ്പന സരോജ; പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത ബാങ്ക് ഡയറകടര്‍

2013-14 കേന്ദ്ര ബഡ്ജറ്റില്‍ അന്നത്തെ ധനമന്ത്രി പി ചിദംബരമാണ് ഭാരതീയ മഹിള ബാങ്ക് പദ്ധതി പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം ബാങ്ക് യാഥാര്‍ത്ഥ്യമായി. ബാങ്ക് പ്രതിനിധികളായി ബാങ്കിംഗ് മേഖലയ്ക്ക് പുറത്തുള്ളവരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അങ്ങനെ തെരഞ്ഞെടുത്തവരില്‍ ഡയറക്ടര്‍ സ്ഥാനത്തെത്തിയ വ്യക്തിയാണ് കല്‍പ്പന സരോജ. മഹിള ബാങ്കിന്റെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ബോര്‍ഡ് മെമ്പര്‍മാരെക്കുറിച്ചുള്ള ചെറുവിരണം ലഭ്യമാണ്. അവരില്‍ മിക്കവരുടെയും പേരിനു നേരെ വിദ്യാഭ്യാസയോഗ്യതയായി മാസ്‌റ്റേഴ്‌സ് ഡിഗ്രികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍. എന്നാല്‍ കല്‍പ്പന സരോജയുടെ പേരിനുനേരെ മാത്രം അവരുടെ വിദ്യാഭ്യാസയോഗ്യത നല്‍കിയിട്ടില്ല. കാരണം, അവര്‍ പ്രഥാമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരു സ്ത്രീയാണ്. കല്‍പ്പന സരോജ എന്ന ദളിത് സംരഭകയെ ഇന്ത്യയുടെ പുരോഗതിയോട് ചേര്‍ത്തുവായിക്കാം അതല്ലെങ്കില്‍ എങ്ങനെ ഇന്ത്യയ്ക്ക് മാതൃകാപരമായി പുരോഗതി കൈവരിക്കാമെന്ന് അവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിന്തിക്കാം. വിശദമായി വായിക്കുക

http://www.openthemagazine.com/article/business/she-who-broke-two-glass-ceilings

This post was last modified on January 2, 2015 12:20 pm