X

എബോള: മരണമുഖത്തെ പ്രതീക്ഷയായി ഒരു ഇന്ത്യന്‍ ഡോക്ടര്‍

എബോളയെന്നാല്‍ മരണമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്. എന്നാല്‍, എബോളബാധിതര്‍ക്ക് മൃതസഞ്ജീവനിയാണ് കല്ല്യാണി ഗോമതിനായകം. ലൈബീരിയക്കാര്‍ക്ക് മരണമുഖത്ത് തെളിയുന്ന പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായെത്തുന്ന മാലാഖയാണ് ഈ ഇന്ത്യന്‍ ഡോക്ടര്‍. ലോകം ഭീതിയോടെ നോക്കുകയും ഒറ്റപ്പെടുത്തി അകറ്റിനിര്‍ത്തുകയും ചെയ്ത എബോളബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിലെ അംഗമാണ് ഈ മധുര സ്വദേശി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടില്‍ ദീപാവലി ആഘോഷത്തില്‍ മുഴുകി കഴിയുമ്പോള്‍ എബോള രോഗബാധ രൂക്ഷമായ ലൈബീരിയയിലെ ഫോയയില്‍ താല്‍ക്കാലിക ഷെഡ്ഡില്‍ ജീവന്‍ പണയംവച്ച് രോഗികളെ ശുശ്രൂഷിച്ച് കഴിയുകയായിരുന്നു ഡോ. കല്ല്യാണിയെന്ന നാല്‍പ്പത്തിയാറുകാരി. ഡോക്‌ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാര്‍) എന്ന ആഗോള സംഘടനയ്‌ക്കൊപ്പമാണ് ഡോ. കല്ല്യാണി ലൈബീരിയയിലെത്തിയത്. വിശദമായി വായിക്കുക.

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womaninnews-article-501459

This post was last modified on November 24, 2014 11:58 am