X

ചരിത്രത്തില്‍ ഇന്ന്: യു എസ് കപ്പലുകള്‍ക്ക് നേരെ ‘കാമികേസ്’ ആക്രമണം, കമ്പോഡിയ കമ്പൂച്ചിയയാകുന്നു

യു എസ് കപ്പലുകള്‍ക്ക് നേരെ ‘കാമികേസ്’ ആക്രമണം  
1945 ജനുവരി 5

1945 ജനുവരി അഞ്ചിന് ജാപ്പനീസ് പൈലറ്റുമാര്‍ക്ക് കാമികേസ് ആകാനുള്ള ആജ്ഞ ലഭിച്ചു. ‘വിശുദ്ധ വാതം’ എന്നാണ് കാമികേസ് എന്ന ജാപ്പനീസ് വാക്കിന്‍റെ അര്‍ത്ഥം. ലോക മഹായുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ നടത്തപ്പെട്ട ചാവേര്‍ വിമാന ആക്രമണമായിരുന്നു ഇത്. മിക്ക പൈലറ്റുമാരും വിമാനം കപ്പലില്‍ ഇടിച്ചിറക്കുന്നതിനിടെ മരണമടഞ്ഞു . 30 കപ്പലുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ 5000ല്‍ അധികം അമേരിക്കക്കാരും കൊല്ലപ്പെട്ടു.

കമ്പോഡിയ കമ്പൂച്ചിയയാകുന്നു 
1998 ജനുവരി 5

1998 ജനുവരി അഞ്ചിന് കമ്പോഡിയയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം രൂപീകരിച്ച ഖമര്‍റൂഷ് നേതാവ് പോള്‍ പോട്ട് രാജ്യത്തെ കമ്പൂച്ചിയ എന്നു പുനര്‍നാമകരണം ചെയ്തു. രണ്ടു ദശലക്ഷം കമ്പോഡിയക്കാരെയാണ് പോള്‍ പോട്ടിന്റെ സൈന്യം വധിച്ചത്. 1998 ഏപ്രിലില്‍ പോള്‍ പോട്ട് മരണമടഞ്ഞതോടെ കമ്പൂച്ചിയ വീണ്ടും കമ്പോഡിയ ആയി.

This post was last modified on January 5, 2015 3:22 pm