X

സ്വാതന്ത്ര്യസമര സേനാനി കെഇ മാമ്മന്‍ അന്തരിച്ചു

1942ലെ ക്വിറ്റ് ഇന്ത്യ ലസമരം അടക്കം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെഇ മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് അദ്ദേഹത്തിന്റെ നിര്യാണം. 1942ലെ ക്വിറ്റ് ഇന്ത്യ ലസമരം അടക്കം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവിതാംകൂറില്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ ദിവാന്‍ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു.

1920 ജൂലായ് 31ന് കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി തിരുവല്ലയിലാണ് ജനനം. മദ്യവിരുദ്ധ പ്രക്ഷോഭങ്ങളിലും അഴിമതി വിരുദ്ധ പ്രചാരണങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.  ‘കോട്ടയം ഗാന്ധി’ എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം കുന്നുകുഴിയിലായിരുന്നു ഏറെക്കാലമായി താമസം. അവിവാഹിതനാണ്. തിരുവനന്തപുരം നഗരത്തില്‍ വിവിധ പ്രശ്‌നങ്ങളില്‍ മാമ്മന്‍ നടത്തിയിരുന്ന ഒറ്റയാള്‍ സമരങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കെഇ മാമ്മന്‍ – പഴയ ഫോട്ടോ

This post was last modified on July 26, 2017 12:02 pm