X

‘അന്ന് മക്കളെ രക്ഷിക്കാന്‍ വിദേശത്തു നിന്ന് വിളിച്ചു കരഞ്ഞു, ഇന്ന് രണ്ടു ചാക്ക് അരി ചോദിച്ചപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്തു’

ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാണ് മനുഷ്യന്റെ കുറ്റമെന്ന് അച്ചൻ ഇതെല്ലാം വിശദീകരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എല്ലാം ഒഴുക്കിക്കൊണ്ടുപോകുന്ന പ്രളയകാലത്തും ചിലർ സ്വാര്‍ത്ഥരാകുന്നതിനെക്കുറിച്ചാണ് സന്തോഷ് ജോർജ് അച്ചന് പറയാനുള്ളത്. മലങ്കര ഓർത്ത‍ഡോക്സ് സഭയിലെ വൈദികനാണ് ഇദ്ദേഹം. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഒരു ആറന്മുളക്കാരി ആന്റി അച്ചനെ നിരന്തരമായി വിളിച്ച് കരഞ്ഞു കൊണ്ടിരുന്നു. മകന്റെ ഭാര്യയും മകളും അവധിക്ക് വന്ന് വീട്ടിലുണ്ട്. വീട്ടിൽ വെള്ളം കയറി. അടുത്ത് ആരുമില്ല. രക്ഷിക്കണം എന്നായിരുന്നു ആവശ്യം. അച്ചൻ ഉടനെ നമ്മുടെ രാജുച്ചായനേം ബെന്നിയേം പറഞ്ഞയച്ച് ഇരുവരെയും പരുമല ക്യാമ്പിലെത്തിച്ചു.

ഇത്തവണ പ്രളയം വീണ്ടും വന്നു. ക്യാമ്പുകൾ തുറന്നു. അവശ്യസാധനങ്ങളില്ല. അപ്പോൾ കഴിഞ്ഞ വർഷം തങ്ങൾ സഹായിച്ച ആന്റിയെ ഓർമ വന്നു. ഫോണിലൂടെ മെസ്സേജായി രണ്ട് ചാക്ക് അരി മാത്രമേ ചോദിച്ചുള്ളൂ. ഉത്തരം കിട്ടിയില്ല. അപ്പോൾ വീണ്ടും സന്ദേശമയച്ചു. ഉടനെ അവർ അച്ചനെ ബ്ലോക്ക് ചെയ്തു!

ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാണ് മനുഷ്യന്റെ കുറ്റമെന്ന് അച്ചൻ ഇതെല്ലാം വിശദീകരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ചിരിക്കാനും ചിന്തിക്കാനുമുള്ള സന്ദേശമാണ് ഇത്തരം അനുഭവങ്ങൾ‌ തരുന്നതെന്നും ഇത് വായിക്കുന്നവർ ഒന്നു ചിരിച്ചാൽ മാത്രം മതിയെന്നും അതാണ് തനിക്ക് സന്തോഷമെന്നും അച്ചൻ‌ കുറിക്കുന്നു.

സാമൂഹ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമായി പങ്കെടുക്കുന്നയാളാണ് സന്തോഷ് ജോർജ് അച്ചൻ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇദ്ദേഹം വളരെ സജീവമാണ്.

This post was last modified on August 14, 2019 11:10 pm

Related Post
Leave a Comment