X

വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പിൻവലിച്ചേക്കും; ബിജെപി നേതാക്കൾ ഇന്ന് അമിതാ ഷായെ കാണും

വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി പൈലി വൈദ്യാട്ടിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചേക്കും. ബിഡിജെഎസ്സിന്റ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. രാഹുൽ മത്സരിക്കുകയാണെങ്കിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് നേരത്തെ തന്നെ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നതാണ്.

രാഹുലിനെതിരെ സിനിമാതാരവും രാജ്യസഭാ മെമ്പറുമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നുണ്ടെന്ന് ഊഹങ്ങളുണ്ട്.

ഇന്ന് വൈകുന്നേരം ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുമായി കേരളത്തിലെ നേതൃത്വം ചർച്ച നടത്തുന്നുണ്ട്. ആരെയാണ് നിർത്തുക എന്നതിൽ ഈ യോഗത്തിൽ തീരുമാനം വരും.

അതെസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പിപി സുനീർ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി.

Related Post
Leave a Comment