X

റോഡിൽ മണ്ണിടാൻ കോണ്ടം കമ്പനിയെ എൽപ്പിച്ചു; മഴ പെയ്തപ്പോൾ റോഡ് നിറയെ കോണ്ടം; നാട്ടുകാർ കഷ്ടപ്പെടുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കവടിയാർ കക്കോട് റോഡിലാണ് ഈ സംഭവം

തകര്‍ന്ന റോഡ് മണ്ണിട്ട നികത്താന്‍ ഏല്‍പ്പിച്ചത് ഗര്‍ഭനിരോധന ഉറകള്‍ ഉണ്ടാക്കുന്ന കമ്പനിയെ. കനത്ത മഴയില്‍ റോഡ് വീണ്ടും തകര്‍ന്നപ്പോള്‍ മണ്ണിനൊപ്പം പൊങ്ങിവന്നത് ഗര്‍ഭനിരോധന ഉറകള്‍. ഇതേ തുടര്‍ന്ന് വഴിനടക്കാന്‍ പോലും നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം കവടിയാര്‍ കക്കോട് റോഡിലെ കുഴികളാണ് മണ്ണിനൊപ്പം ഗര്‍ഭ നിരോധന ഉറകളും ചേര്‍ത്ത് നികത്തിയതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തു.

കനത്ത മഴയെ തുടര്‍ന്നാണ് റോഡ് വീണ്ടും തകര്‍ന്നത്. നേരത്തെ റോഡ് തകർന്നപ്പോഴാണ്  മണ്ണിട്ട് നികത്താന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിനെ ഏല്‍പ്പിച്ചത്. മണ്ണിനൊപ്പം കമ്പനി ഗര്‍ഭ നിരോധന ഉറകളും ചേര്‍ത്താണ് റോഡിലെ കുഴികള്‍ അടച്ചത്.  ഗർഭ നിരോധന ഉറകള്‍  ഉത്പാദിപ്പിക്കുന്ന കന്പനിയാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്.

ഇതില്‍ അസാധാരണമായൊന്നുമില്ലെന്നും നേരത്തെയും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമാണ് എച്ച്എല്‍എല്ലിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മണ്ണിൽ  ദ്രവിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഗര്‍ഭ നിരോധന ഉറകള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ കുഴികള്‍ നികത്താന്‍ അവ ഉപയോഗിക്കുന്നതുകൊണ്ട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.

എന്നാല്‍ ഗര്‍ഭനിരോധന ഉറകള്‍ തകര്‍ന്ന റോഡിലെ കുഴികളില്‍നിന്ന് പുറത്തുവരുന്നത് നാട്ടുകാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ അവ നീക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

This post was last modified on August 28, 2019 8:49 am