X

കെഎം മാണി അന്തരിച്ചു

കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി കോട്ടയം ജില്ല മീനച്ചിൽ മരങ്ങാട്ടുപള്ളിയിലായിരുന്നു കെ എം മാണിയുടെ ജനനം.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാന ധനമന്ത്രിസ്ഥാനത്തും നിയമസഭാ സമാജികനുമായി റെക്കോർഡിട്ടിട്ടുണ്ട് കെഎം മാണി. ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 12 തവണയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാണി നിയമസഭാ സാമാജികനായി 50 വർഷം പിന്നിട്ട വ്യക്തികൂടിയാണ്. കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി കോട്ടയം ജില്ല മീനച്ചിൽ മരങ്ങാട്ടുപള്ളിയിലായിരുന്നു കെ എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജിൽ എന്നിവിടങ്ങിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം അഭിഭാഷകൻ കൂടിയാണ്.

കോൺഗ്രസ് പ്രവർത്തനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കെ എം മാണി 1959 ൽ കെപിസിസി അംഗമായിരുന്നു. 1964 മുതൽ കേരള കോൺഗ്രസ്സിന്റെ ഭാഗമായ അദ്ദേഹം 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രി സ്ഥാനം വഹിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഉയർന്ന ബാർ കോഴക്കേസ് കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 2015 നവംബർ 10 ന് അഴിമതി ആരോപണത്തെത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

This post was last modified on April 9, 2019 5:18 pm

Related Post
Leave a Comment