X

തകർന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം

മരണം നടന്നത് നാട്ടുകാർ ഇക്കാലമത്രയും അറിയാതിരുന്നതിന്റെ കാരണം വ്യക്തമല്ല.

തകർന്ന വീട്ടിൽ രക്ഷാപ്രവർത്തനത്തിനു പോയവർ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കണ്ണൂർ കോർജാൻ യുപി സ്കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇവർക്ക് 70 വയസ്സായിരുന്നു. ഇവരുടെ സഹോദരി പ്രഫുല്ലയെ കൂടെ കണ്ടെത്തി. പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ഇവരുടെ വീട് തകർന്നു വീഴുകയായിരുന്നു. വീട്ടിൽ ആളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു നാട്ടുകാർ. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ അഴുകിയ നിലയിലുള്ള മൃതദേഹം കാണുകയായിരുന്നു. മരണം സംഭവിച്ചിട്ട് മാസങ്ങളായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു രൂപ. മരണം നടന്നത് നാട്ടുകാർ ഇക്കാലമത്രയും അറിയാതിരുന്നതിന്റെ കാരണം വ്യക്തമല്ല.

This post was last modified on August 14, 2019 4:32 pm