X

ന്യൂ സീലാൻഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിയും

ഇതുവരെ ആകെ 9 ഇന്ത്യാക്കാർ ആക്രമണത്തിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം.

ന്യൂ സീലാൻഡ് തലസ്ഥാനമായ ക്രൈസ്റ്റ്ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം,. ആൻസി (23) ആണ് കൊല്ലപ്പെട്ടതെന്ന് അറിയുന്നു. ന്യൂ സീലാൻഡിൽ ഒരു സർവ്വകലാശാലയിൽ എംടെക് വിദ്യാർത്ഥിയായിരുന്നു ഇവരെന്നാണ് അറിയുന്നത്. ഒരു വർഷമായി ഭർത്താവുമൊത്ത് ന്യൂസീലൻഡിലാണ്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

കൊടുങ്ങല്ലൂരാണ് ആൻസിയുടെ സ്വദേശമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ ഭർത്താവിന് ന്യൂ സീലാൻഡിലാണ് ജോലി. കൊങ്ങല്ലൂർ മാടവന അബ്ദുൾ നാസറിന്റെ ഭാര്യയാണ് ഇവർ. കരിപ്പാക്കുളം അലി ബാവയുടെ മകളാണ്. പള്ളിയിൽ നിന്നാണോ വെടിയേറ്റതെന്ന കാര്യം വ്യക്തമല്ല. ഇവരുടെ വീട് ഭീകരാക്രമണം നടന്ന പള്ളിക്കടുത്തായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഇതുവരെ ആകെ 9 ഇന്ത്യാക്കാർ ആക്രമണത്തിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിൽ അഞ്ചു പേർ മരിച്ചു. ഹൈദരാബാദ് സ്വദേശികൾ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും സഹായം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി അസദുദ്ദീൻ ഒവൈസി രംഗത്തു വന്ന

This post was last modified on March 16, 2019 7:37 pm