X
    Categories: യാത്ര

കായല്‍ ടൂറിസത്തില്‍ കറന്‍സിരഹിത സംവിധാനവുമായി വിഎസ്ടി ട്രാവല്‍

വെഹിക്കിള്‍ എസ്ടി എന്ന മൊബൈല്‍ ആപ്പിലൂടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്

കേരളത്തിലെ കായല്‍ ടൂറിസം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ കറന്‍സിരഹിത സംവിധാനവുമായി വിഎസ്ടി ട്രാവല്‍ സൊല്യൂഷന്‍ എത്തി. ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഎസ്ടി ട്രാവല്‍ സൊല്യൂഷന്‍, വെഹിക്കിള്‍ എസ്ടി എന്ന മൊബൈല്‍ ആപ്പിലൂടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ആപ്പില്‍ കായല്‍ ടൂറിസത്തിന്റെ ഭാഗമായ ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെ ബുക്ക് ചെയ്യാനും വിദേശ അക്കൗണ്ടുകളില്‍ നിന്നും ണറ്റും പണം കൈമാറാനും സാധിക്കുന്ന സംവിധാനമുണ്ട്.

വെഹിക്കിള്‍ എസ്ടി എന്ന ആപ്പിലൂടെയാണ് ഇടനിലക്കാരില്ലാതെ ഹൗസ് ബോട്ടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം മാത്രമല്ല ബോട്ടിനുള്‍വശത്തെ ചിത്രങ്ങള്‍ കാണാനും, പല നിരക്കിലുള്ള വാടകവിവരങ്ങള്‍ അറിയാനും കഴിയും. കൂടാതെ യാത്രക്കുശേഷം മാത്രം പണമിടപാട് നടത്തിയാല്‍ മതിയാകും.

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പത്തു ഹൗസ്ബോട്ടുകളിലാണ് ഈ സംവിധാനം ഒരുക്കുന്നത്. 24000 രൂപയാണ് ചിലവുവരുന്ന സംവിധാനത്തില്‍ ഏതു രാജ്യക്കാരനുമായും എളുപ്പത്തില്‍ ഇടപാടു നടത്താമെന്നത് ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

Related Post
Leave a Comment