X

44ാമത്തെ ലോഡ് കേറുന്നു: മലബാറിലേക്ക് സ്നേഹത്തിന്റെ പ്രളയം കയറ്റിവിട്ട് തിരുവനന്തപുരം മേയറും കൂട്ടരും

സാധനങ്ങള്‍ കോർപ്പറേഷൻ ഓഫീസിൽ നിറഞ്ഞ് വെക്കാൻ പോലും സ്ഥലമില്ലാതെ വിഷമിക്കുകയാണ്.

തിരുവനന്തപുരം മേയറും കൂട്ടരും സംഘടിപ്പിച്ച പ്രളയദുരിതാശ്വാസ സാധനങ്ങൾ ഇനിയും കയറ്റി അയയ്ക്കാൻ ബാക്കി. മേയർ വികെ പ്രശാന്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് ലൈവിൽ പറയുന്നതു പ്രകാരം നാൽപ്പത്തിനാലാമത്തെ ലോഡാണ് ഇപ്പോൾ ഫിൽ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതം അനുഭവിക്കുന്ന മലബാർ മേഖലയിലേക്കാണ് ഈ ലോഡുകളെല്ലാം പോകുന്നത്.

സാധനങ്ങള്‍ കോർപ്പറേഷൻ ഓഫീസിൽ നിറഞ്ഞ് വെക്കാൻ പോലും സ്ഥലമില്ലാതെ വിഷമിക്കുകയാണ്. സംഭരണകേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. യുവാക്കളടങ്ങുന്ന വൻ സംഘം തുടർച്ചയായി ശേഖരണ പ്രവർത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏർപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭരണ കേന്ദ്രം കഴിഞ്ഞ ദിവസം സന്ദർശിക്കുകയും ചെയ്തിരുന്നു. ആപത്ത് നേരിടുന്ന സഹോദരങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

This post was last modified on August 15, 2019 7:24 am

Related Post
Leave a Comment