X

‘ജയ് ശ്രീരാം’ വിളിക്കാൻ പറ്റാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്: ജേക്കബ് തോമസ്

ഉത്തരേന്ത്യൻ നാടുകളിൽ ജയ് ശ്രീരാം വിളിച്ച് ആക്രമണവും കൊലപാതകവും നടത്തുന്നതിനെതിരെ സാംസ്കാരിക നായകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസ്സിന്റെ ഈ പ്രതികരണം.

ശ്രീരാമന് ജയ് വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ജേക്കബ് തോമസ് ഐഎഎസ്. പൂർവ്വാധികം ശക്തിയോടെ ജയ് ശ്രീരാം വിളിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ നടന്ന രാമായണം ഫെസ്റ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ആർഎസ്എസ് വേദികളിൽ ഇദ്ദേഹം സജീവമായിട്ടുണ്ട്.

ശ്രീരാമൻ ധാർമികതയുടെ പ്രതിരൂപമാണെന്നും അദ്ദേഹത്തിന് ജയ് വിളിക്കാൻ പോലും പറ്റാത്ത നിലയിൽ കാട്ടാളന്മാരായോ നമ്മളെന്ന് സംശയിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഉത്തരേന്ത്യൻ നാടുകളിൽ ജയ് ശ്രീരാം വിളിച്ച് ആക്രമണവും കൊലപാതകവും നടത്തുന്നതിനെതിരെ സാംസ്കാരിക നായകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസ്സിന്റെ ഈ പ്രതികരണം. ശ്രീരാമൻ ഉത്തമ പുരുഷനാണെന്നും അദ്ദേഹത്തിന് ജയ് വിളിച്ച് ആളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞയാഴ്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് ബിജെപി വിവാദമാക്കുകയും അടൂരിനെ ഭീഷണിപ്പെടുത്തുകയും ചെയ്തത് ചർച്ചയാകുകയും ചെയ്തിരുന്നു.

This post was last modified on August 1, 2019 10:29 pm