X

ഓര്‍ത്തഡോക്സ് – യാക്കോബായ തർക്കം: ചർച്ചകളിലൂടെ പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി

തങ്ങള്‍ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്.

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനം. വ്യവസായ മന്ത്രി ഇപി. ജയരാജനാണ് കണ്‍വീനര്‍ സമിതിയാണ് തർക്കത്തിൽ ഇടപെടുക. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എകെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

അതെസമയം തർക്കങ്ങൾ ചർച്ചയിലൂടെ തീർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേത‍ത്വത്തിൽ ഡിസംബർ 29ന് നടന്ന ചർച്ചയുടെ തുടർച്ച ഈയാഴ്ചയിലുമുണ്ടാകും. കെജി ബാലകൃഷ്ണന്റെ വസതിയിൽ വെച്ച് നടന്ന ചർച്ചയിൽ ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രതിനിധീകരിച്ച് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് കൊച്ചി മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും, മീഡിയാ സെല്‍ കണ്‍വീനര്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസും വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പയും, സഭാ ട്രസ്റ്റി പീറ്റര്‍ കെ ഏലിയാസും അല്‍മായ ട്രസ്റ്റി ഷാജി ചുണ്ടയിലും പങ്കെടുത്തിരുന്നു.

തങ്ങള്‍ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ചർച്ചകളിലൂടെ മാത്രമേ ഈ തർക്കം പരിഹരിക്കാനാകൂ എന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്. എന്നാൽ സുപ്രീംകോടതി വിധിയിലൂടെ തങ്ങൾക്ക് ലഭിച്ച അഴകാശങ്ങൾ നിയമവ്യവസ്ഥയുടെ മാർഗങ്ങളിലൂടെ നടപ്പാക്കിക്കിട്ടണമെന്ന ന്യായമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റേത്.

ചർച്ചകളിൽ പങ്കെടുക്കാൻ ഓര്‍ത്തഡോക്സ് വിഭാഗം ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ജസ്റ്റിസ് കെജി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സഭ സമ്മതിക്കുന്നുണ്ട്.

Related Post
Leave a Comment