X

പിണറായി വിജയൻ മെഡിക്കൽ ചെക്കപ്പിനായി യുഎസ്സിലെ മയോ ക്ലിനിക്കിലേക്ക്

സന്ദർശനത്തിൽ കൂടെ ഭാര്യ കമലാ വിജയനും ഉണ്ടായിരിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎസ്സിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടും. 17 ദിവസത്തെ മെഡിക്കൽ ചെക്കപ്പിനാണ് പോകുന്നത്. യുഎസ്സിൽ 13 ദിവസം നീണ്ട സന്ദർശനം നടത്തിയ സന്ദർഭത്തിൽ ഇതേ ആശുപത്രിയിൽ മുഖ്യമന്ത്രി ചികിത്സ തേടിയിരിക്കാമെന്നും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു

സന്ദർശനത്തിൽ കൂടെ ഭാര്യ കമലാ വിജയനും ഉണ്ടായിരിക്കും. ചെലവുകൾ സംസ്ഥാന സർക്കാരാണ് വഹിക്കുക. ഓഗസ്റ്റ് 19ന് ഇരുവരും യാത്ര തിരിക്കും.

മാർച്ച് മാസത്തിൽ അപ്പോളോ ആശുപത്രിയിൽ പിണറായി ചികിത്സ തേടിയിരുന്നു. അന്ന് സാധാരണ ചെക്കപ്പിന് പോയതാണെന്നായിരുന്നു വിശദീകരണം.

മിന്നെസോട്ടയിലെ റോചസ്റ്ററിലുള്ള മയോ ക്ലിനിക്ക് രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണ്. ഡയബെറ്റിസ്, ന്യൂറോളജി, യൂറോളജി എന്നിവയുടെ ചികിത്സയിൽ ആദ്യത്തെ എട്ടു സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട് ഈ ആശുപത്രി. കാർഡിയോളജിയിൽ രണ്ടാമതും കാൻസർ ചികിത്സയിൽ മൂന്നാമതുമാണ് ഈ ആശുപത്രിയുടെ റാങ്ക്.

This post was last modified on July 30, 2018 4:06 pm