X

മുന്‍ പിഎസ്‌സി പരീക്ഷകളിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു; ക്രൈംബ്രാഞ്ചിന് ചുമതല

കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി. റാങ്ക് പട്ടികയില്‍ മുന്‍നിരയിലെത്തിയത് വിവാദമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തുകേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി. പരീക്ഷ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലെ റാങ്ക് പട്ടികകളിലേക്കും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നീളുന്നു. ഇതിന്റെ ഭാഗമായി മുന്‍ പരീക്ഷകളെക്കുറിച്ചും റാങ്ക് പട്ടികകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് പിഎസ്‌സി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രവര്‍ഷത്തെ പരീക്ഷകള്‍ അന്വേഷിക്കണമെന്ന കാര്യം ഉദ്യോഗസ്ഥ സംഘം ചര്‍ച്ചചെയ്ത് തീരുമാനിക്കും.

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലക്കേുള്ള പരീക്ഷയിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയത്. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. മറ്റ് പിഎസ്‌സി പരീക്ഷകളിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക.

കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി. റാങ്ക് പട്ടികയില്‍ മുന്‍നിരയിലെത്തിയത് വിവാദമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്ത് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്നു. രണ്ടാംപ്രതി നസീം 28-ാമതും. ഇവരുടെ സഹപാഠി പ്രണവിനായിരുന്നു രണ്ടാം റാങ്ക്.

ഇവരുടെ സുഹൃത്തുക്കളായ സഫീര്‍,പോലീസുകാരനായ ഗോകുല്‍ എന്നിവരാണ് മൂവര്‍ക്കും ഉത്തരങ്ങള്‍ എസ്എംഎസ് ആയി അയച്ച് നല്‍കിയതാണെന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. മൊബൈല്‍ ഫോണിലേക്ക് എസ്എംഎസായി അയച്ച ഉത്തരങ്ങള്‍ ഇരുവരും ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് പകര്‍ത്തുകയായിരുന്നു. എന്നാല്‍, സ്മാര്‍ട്ട് വാച്ചുകള്‍ ഇനിയും കണ്ടെടുക്കാനായില്ല. മാത്രമല്ല ചോദ്യക്കടലാസ് എങ്ങനെ പുറത്തെത്തിയെന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

 

This post was last modified on September 3, 2019 7:32 am