X

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനിക സഹായം തേടി; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു; നെടുമ്പാശേരി വിമാനത്താവളം രാത്രി 12 മണി വരെ അടച്ചിടും

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും.

സംസ്ഥാനത്ത് കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകമായിരിക്കെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സൈനികസഹായം തേടി. സൈനിക എഞ്ചിനിയറിംഗ് ഫോഴ്‌സിന്റെ സഹായവും തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം രാത്രി 12 മണി വരെ അടച്ചിടാന്‍ തീരുമാനിച്ചു. സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറുകയും പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14 മുതല്‍ 19 വരെ വിമാനത്താവളം അടച്ചിട്ടിരുന്നു. നെടുമ്പാശേരിയിലേയ്ക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

This post was last modified on August 14, 2019 2:09 pm