X

മഴ ശക്തമായി തുടർന്നാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ നാളെ രാവിലെ 8 മണിക്ക് തുറന്നേക്കാം

വൈകുന്നേരം 6 മണി മുതൽ രാവിലെ 8 മണി വരെയുള്ള സമയത്ത്‌ നീരൊഴുക്ക്‌ വർദ്ധിപ്പിക്കുകയില്ല.

വയനാട്‌ ജില്ലയിൽ മഴ ശക്തമായി തുടരുകയാണെങ്കിൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ നാളെ രാവിലെ 8 മണി മുതൽ ഉയർത്തി വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് ജില്ലാ ഭരണകൂടം. അതേസമയം മുന്നറിയിപ്പ്‌ നൽകി ഘട്ടം ഘട്ടമായി മാത്രമേ വെള്ളം തുറന്ന് വിടുകയുള്ളൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. വൈകുന്നേരം 6 മണി മുതൽ രാവിലെ 8 മണി വരെയുള്ള സമയത്ത്‌ നീരൊഴുക്ക്‌ വർദ്ധിപ്പിക്കുകയില്ല.

പുഴയിലും ഡാമിലെ വെള്ളത്തിന്റെ ബഹിർഗ്ഗമന പാതയിലും ജലനിരപ്പ്‌ ഉയരാൻ ഇടയുണ്ട്‌. ഇവിടങ്ങളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ദുരന്തം ഒഴിവാക്കാനുള്ള എല്ലാ മുൻ കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്‌ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാബാണാസുര സാഗർ തുറക്കേണ്ടി വന്നേക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിട്ടുണ്ട്.

ബാണാസുരസാഗർ ഡാം ജലനിരപ്പ് / ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ വിവരങ്ങൾ ഇതിനായി ആരംഭിച്ച കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. കൺട്രോൾ റൂം നമ്പർ താഴെ കൊടുക്കുന്നു – 9496011981, 04936 274474 (ഓഫീസ്)

This post was last modified on August 14, 2019 2:20 pm

Related Post
Leave a Comment