X

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറന്നു

ചെറിയ തോതില്‍ മാത്രം വെള്ളം തുറന്നുവിടുന്നതിനാല്‍ നെയ്യാര്‍ തീരത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല എന്ന് കളക്ടര്‍ അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറന്നു. 82.02 മിറ്ററാണ് നെയ്യാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ്. പരമാവധി ജലസംഭരണ ശേഷി 84.75 മീറ്റര്‍. അതേസമയം ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയിട്ടില്ല. ചെറിയ തോതില്‍ മാത്രം വെള്ളം തുറന്നുവിടുന്നതിനാല്‍ നെയ്യാര്‍ തീരത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല എന്ന് കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. അരുവിക്കര ഡാം ഇന്ന് രാവിലെ 7.30ന് തുറന്നിരുന്നു. ഒരു ഷട്ടറാണ് ഉയര്‍ത്തിയത്.

അതേസമയം വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കുറയുകയാണ്. ഈ മേഖലയിലെ ജില്ലകളില്‍ മിക്കവാറം യെല്ലോ അലര്‍ട്ടുകളാണ് നിലവിലുള്ളത്. ഇന്നും 15, 16 17 തീയതികളിലും കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം അതിശക്തമോ അതീതീവ്രമോ ആയ മഴ കേരളത്തില്‍ പ്രവചിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് മഴ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല.

This post was last modified on August 14, 2019 5:11 pm

Related Post
Leave a Comment