X

കനത്ത മഴ – മലപ്പുറത്തും ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട്; നാളെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

ഇടുക്കി, മലപ്പുറം, വയനാട് ജില്ല കളക്ടര്‍മാരാണ് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ തുടരുന്നത് പരിഗണിച്ച് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ല കളക്ടര്‍മാരാണ് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുമടക്കം ഉള്‍പ്പടെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കും.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

This post was last modified on August 14, 2019 12:23 pm