X

പത്തു സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്ന് പരാതി

പണത്തിനായി കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥ

പത്തു സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്ന് വ്യാപക പരാതി. തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നടപടികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സഹകരണ ബാങ്കുകള്‍ കാരണമായി പറയുന്നത്. ഇതോടെ പണത്തിനായി കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമി ഈടിന് മുന്‍പ് വായ്പ നല്‍കിയിരുന്നു. ഇതിന് ജാമ്യക്കാരുടെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ പത്തു സെന്റില്‍ താഴെയുള്ളവരുടെ ഭൂമി കിടപ്പാടമില്ലെന്നതിന്റെ പേരില്‍ ജപ്തി ചെയ്യാന്‍ കോടതി അനുവദിക്കുന്നില്ല എന്നതാണ് ഒരു പ്രശ്നമായി ബാങ്കുകള്‍ ഉയര്‍ത്തി കാണിക്കുന്നത്. പലപ്പോഴും ജപ്തിക്കെതിരെ ജനകീയ പ്രതിഷേധങ്ങളും ഉണ്ടാകാറുണ്ട്.

വായ്പയ്ക്ക് ആവശ്യമായ ഈട് നല്‍കുന്ന ഭൂമിയുടെ അളവ് സംബന്ധിച്ചു പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല എന്നു സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ വ്യക്തമാക്കി. അതേ സമയം കാര്‍ഷിക വായ്പയെടുക്കുന്നവര്‍ക്ക് നിശ്ചിത ഭൂമി ഉണ്ടാകണം എന്നു നബാര്‍ഡിന്റെ നിര്‍ദേശമുണ്ട്.

This post was last modified on May 17, 2017 11:12 am