X

ടിപി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി?: ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ സിപിഎമ്മിനോട്

ഒരു വലിയ ചോദ്യം അവശേഷിക്കുന്നു. ചന്ദ്രശേഖരനെ കൊന്നിട്ട് പാര്‍ട്ടി എന്ത് നേടി? ഈ കൊല പാര്‍ട്ടിക്ക് നേട്ടമോ കോട്ടമോ ഉണ്ടാക്കിയത്? അതിന് ഉത്തരം പറയേണ്ടത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്.

ടിപി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ആ കൊലയില്‍ ആരോപണവിധേയരായ സിപിഎമ്മിനോട് ഇത് ചോദിച്ചത് ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി ശക്തിധരനാണ്. ഏറെ വൈകാരികമായാണ് അഞ്ച് വര്‍ഷം മുമ്പ് നടന്ന ആ പൈശാചികതയെ, കേരള രാഷ്ട്രീയത്തില്‍ അതിന് മുമ്പും പിമ്പുമെന്ന വിഭജിച്ച ആ സംഭവത്തെ ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിക്കുന്നത്.

കൂടെ നടക്കുന്നവര്‍ക്ക് അപായമുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കില്‍ ഒറ്റയ്ക്ക് മാത്രം യാത്ര ചെയ്തിരുന്ന ചന്ദ്രശേഖരന്റെ ധീരതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും മുന്നില്‍ ഊരിപ്പിടിച്ച കത്തിയ്ക്ക് മുന്നിലൂടെ നടന്നുനീങ്ങിയ കഥകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തിന് എരിവ് പകരാന്‍ വേണ്ടി പറയുന്നത് പരിഹാസ്യമാണെന്ന് ശക്തിധരന്‍ അഭിപ്രായപ്പെടുന്നു. വര്‍ഗീസ് വധക്കേസിലെന്ന പോലെ എന്നെങ്കിലും ഈ കേസില്‍ നീതി വിജയം നേടും. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിനെ കൊണ്ട് ഇനിയും മറുപടി പറയിക്കും. പിണറായി വിജയന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നു സംസ്ഥാന സെക്രട്ടറിയും അതുപോലെ പ്രകാശ് കാരാട്ടിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവത്തില്‍ ഉത്തരവാദികളായവര്‍ ഈ പാര്‍ട്ടിക്ക് പുറത്താകുമായിരുന്നു എന്നും ശക്തിധരന്‍ അഭിപ്രായപ്പെടുന്നു.

ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് – പൂര്‍ണരൂപം

This post was last modified on May 4, 2017 11:14 pm