X

ചരിത്രത്തില്‍ ഇന്ന്: ഖമര്‍ റൂഷും ചന്ദ്രശേഖറും

1971 നവംബര്‍ 10
നോം പെന്‍ വിമാനത്താവളം ഖമര്‍ റൂഷ് ആക്രമിക്കുന്നു

കമ്യൂണിസ്റ്റ് സംഘടനയായ ഖമര്‍ റൂഷ് 1971 നവംബര്‍ 10 ന് നോം പെന്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തി. ഈ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി ലോണ്‍ നോലിനെതിരെയുള്ള ഖമര്‍ റൂഷിന്റെ പോരാട്ടത്തിന്റെ പുതിയ തുടക്കമായിട്ടാണ് ഈ ആക്രമണം വിലയിരുത്തപ്പെട്ടത്. ഈ സ്‌ഫോടനത്തില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ഒമ്പത് വിമാനങ്ങളും റേഡിയോ വിനിമയ ശ്രംഖലയും തകര്‍ക്കാന്‍ ഖമര്‍ റൂഷിന് സാധിച്ചു.

1990 നവംബര്‍ 10
ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നു

ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പ്രമുഖ രജപുത്രനേതാവായ ചന്ദ്രശേഖര്‍ 1990 നവംബര്‍ 10 ന് ചുമതലയേറ്റൂ. സമാജ് വാദി ജനതാപാര്‍ട്ടിയുടെ നേതാവായ ചന്ദ്രശേഖര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യുവതുര്‍ക്കി ആയാണ് അറിയപ്പെട്ടത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ചന്ദ്രശേഖര്‍ അധികാരത്തിലെത്തുന്നത്.

എന്നാല്‍ ഈ സര്‍ക്കാരിന് ഏഴുമാസം മാത്രമെ അധികാരത്തിലിരിക്കാന്‍ സാധിച്ചുള്ളൂ. രാജീവ് ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെയാണ് ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നിലംപതിച്ചത്. ഈ സര്‍ക്കാര്‍ നിലവിലിരുന്ന സമയത്താണ് ഗള്‍ഫ് യുദ്ധം ആരംഭിക്കുന്നത്. 2007 ല്‍ തന്റെ എണ്‍പതാം വയസ്സില്‍ ചന്ദ്രശേഖര്‍ അന്തരിച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on November 10, 2014 8:18 am