കിരീടം പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ. മോഹന്‍ലാല്‍ നായകനായ കിരീടം എന്ന സിനിമയിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാന രംഗത്തിലും മറ്റു ചില രംഗങ്ങളും ചിത്രീകരിച്ച വെള്ളായണി ദേവീക്ഷേത്രത്തിന് സമീപം ശിവോദയം റോഡിലുള്ള കിരീടം പാലത്തോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് ഇന്ന്(ചൊവ്വ)വൈകിട്ട് 4.30ന് സാംസ്‌കാരിക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കിരീടത്തിന്റെ ചായാഗ്രാഹകന്‍ എസ്.കുമാര്‍, നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ എന്നിവര്‍ക്ക് പുറമേ വെള്ളായണി അര്‍ജുനന്‍, നേമം പുഷ്പരാജ്, മഞ്ചു വെള്ളായണി,കോവളം എം എല്‍ എ വിന്‍സെന്റ് തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
1989 ലാണു തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി കായലിന്റെ പരിസരത്തുള്ള പാലത്തില്‍ കിരീടത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. പിന്നീട് ഈ പാലം കിരീടം പാലം എന്നറിയപ്പെട്ടു തുടങ്ങി. ഇപ്പോള്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. കാല്‍നടയാത്രക്കാരും ഇരുചക്രയാത്രികരും മാത്രമാണ് പാലം ഉപയോഗിക്കുന്നത്.
കിരീടം കൂടാതെ ചെങ്കോല്‍, ധ്രുവം, അപ്പു, മനസിനക്കരെ എന്നീ ചിത്രങ്ങളിലും കിരീടം പാലം പ്രത്യക്ഷപ്പെടുന്നുണ്ട്.
This post was last modified on April 11, 2017 9:35 am
Leave a Comment