X

മാണി 50 ലക്ഷം കോഴ വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്

പൂട്ടിയ ബാറുകള്‍ തുറന്നുകൊടുക്കാന്‍ ധനമന്ത്രി കെ.എം. മാണി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാണിയെ ഒന്നാംപ്രതിയാക്കി കേസെടുത്തേക്കും. മന്ത്രി കോഴ വാങ്ങിയതിനു വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ എസ്.പി: എം. രാജ്‌മോഹന്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാലേ ഇടപാടിന്റെ ഉള്ളറരഹസ്യങ്ങള്‍ വെളിപ്പെടൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറും. വിശദമായി വായിക്കുക

http://www.mangalam.com/print-edition/keralam/260306

This post was last modified on December 28, 2016 1:41 pm