X

കൊച്ചി മെട്രോ സര്‍വീസ് യാത്ര തുടങ്ങി; കന്നിയാത്രയ്ക്ക് വന്‍തിരക്ക്

കന്നിയാത്രയ്ക്കായി രാവിലെ 5.30 മുതല്‍ ടിക്കറ്റെടുക്കാന്‍ ജനങ്ങള്‍ വരിനിന്നു

കൊച്ചി മെട്രോയുടെ ആദ്യ യാത്ര ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. കന്നി യാത്രയ്ക്ക് തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആലുവയില്‍ നിന്നും പാലാരിവട്ടത്തേക്കും പാലാരിവട്ടത്തുനിന്നും ആലുവയിലേക്കും ഒരേസമയം സര്‍വീസുണ്ട്. കന്നിയാത്രയ്ക്കായി രാവിലെ 5.30 മുതല്‍ ടിക്കറ്റെടുക്കാന്‍ ജനങ്ങള്‍ വരിനിന്നു.

രാവിലെ 5.45 മുതല്‍ ടിക്കറ്റ് കൊടുത്തു തുടങ്ങി. ഔദ്യോഗിക സര്‍വീസിലെ കന്നിയാത്രയില്‍ പങ്കാളിയാകാന്‍ ടിക്കറ്റ് എടുക്കാനെത്തിയവരുടെ നീണ്ട ക്യൂവാണ് രാവിലെ മുതല്‍ ആലുവയിലും പാലാരിവട്ടത്തും അനുഭവപ്പെട്ടത്. രാവിലെ ആറ് മുതല്‍ പത്ത് വരെ സര്‍വീസുണ്ടാകും. ഓരോ 10 മിനിറ്റ് ഇടവിട്ടും സര്‍വീസുണ്ടായിരിക്കും. രാത്രി സര്‍വീസ് ആലുവയിലാണ് അവസാനിക്കുന്നത്.

This post was last modified on June 19, 2017 9:43 am

Related Post
Leave a Comment