X

ഇന്ത്യയുടെ രുചി ഡല്‍ഹിയിലെ തെരുവുകളിലുണ്ട്‌

എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ മൂന്ന് വാക്കുകളാണ് ഒരു പ്രാര്‍ത്ഥനപ്പോലെ വരുന്നത്. ഈ വാക്കുകളാണ് അടുത്ത ദിവസത്തെ നേരിടാനും, ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനും പ്രചേദിപ്പിക്കാനും കരുത്തുപകരാനും തോന്നിപ്പിക്കുന്നത്.മൂന്ന് വാക്കുകളാണ് പ്രതീക്ഷയെ നിലനിര്‍ത്തുന്നതും മുന്നറിവ് നല്‍കുന്നതും. ആ മൂന്ന് വാക്കുകള്‍ ഇതാണ്- പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം.

ഇത് കുനാല്‍ വിജയ്ക്കറിന്റെ വാക്കുകളാണ്. കുനാലിന്റെ കൈയില്‍ ഡല്‍ഹിയിലെ തെരുവോരകടകളിലെ ഭക്ഷണത്തിന്റെ(സ്ട്രീറ്റ് ഫുഡ്) മുഴുവന്‍ വിവരങ്ങളുമുണ്ട്. വെറുതെ വിവരങ്ങള്‍ മാത്രമല്ല അവിടുത്തെ ചരിത്രവുമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പാചകക്കാര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കഴിയുന്നതില്‍ താന്‍ ഏറെ അഹ്ലാദവാനാണെന്നാണ് കുനാല്‍ പറയുന്നത്.

ഇന്ത്യയിലെ പലരുടെ ജന്മസ്ഥലം തെരുവാണ്. 1947-ല്‍ പഞ്ചാബിനെ ഭാഗം വെച്ചപ്പോള്‍, ധാരാളം സിക്കുകാരും ഹിന്ദുക്കളും അഭയാര്‍ത്ഥികളായി. കൂടാതെ വര്‍ഗ്ഗീയ ലഹളകളും,ദുരന്തങ്ങളും കാരണം ധാരാളം പേര്‍ ഡല്‍ഹിയിലെക്ക് കുടിയേറി. ഇവര്‍ പാചകത്തില്‍ തങ്ങളുടെതായ പങ്കുകളും ഡല്‍ഹിയിലേക്ക് കൊണ്ടുപോന്നു. ഉദാഹരണത്തിന് ചിക്കന്‍ തന്തൂര്‍ പാകം ചെയ്യുന്നത് ശരിക്കും തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലുള്ളവരാണ്. അവരാണ് ഇവിടെ അത് പ്രചരിപ്പിച്ചത്.

തെരുവോരകടകളിലെ നല്ല ഭക്ഷണം എപ്പോഴും ആകര്‍ഷിക്കുന്നതാണ്. ചാന്ദ്‌നി ചൗക്കിലെ പ്രതാന്‍ വാലിയിലെ ഗലികളിലെ ഭക്ഷണം വളരെ രുചികരമാണ്. ചരിത്രപരമായി ഏറെ പേരുകേട്ട പ്രതാന്‍ ഇന്നും പ്രൗഡി നിലനിര്‍ത്തുന്നുണ്ട്.

ഡല്‍ഹിയിലെ കരിംസിലെ കബാബ്,നിഹാരി ഇതൊക്കെ ഏറെ പേരു കേട്ടതാണ്. മുഗള്‍ സമ്രാജ്യത്തിന്റെ തനതു രുചിയാണ് കരിംസിലെ പ്രത്യേകത. ആര്‍കെ പുരത്തെ അല്‍ കൗസര്‍ പ്രസിദ്ധമായിരിക്കുന്നത് കക്കോരി കബാബ്, ഗുര്‍ഡ, കപ്പൂരാ, ബട്ടര്‍ ചിക്കന്‍, ഖീമ തുടങ്ങിയവകൊണ്ടാണ്.

ചാന്ദ്‌നി ചൗക്കിലെ നടരാജ് ആന്‍ഡ് ശ്രീ ബലാജി, ചാറ്റ് ബാന്തര്‍, കരോള്‍ ബാഗിലെ റോഷന്‍ ദി കുല്‍ഫി, ചാന്ദ്‌നി ചൗക്കിലെ തന്നെ ഗാണ്ഡവാലാസ് അങ്ങനെ ഒരുപ്പാട് തെരുവോരകടകളാണ് ഡല്‍ഹിയില്‍ കാത്തിരിക്കുന്നതെന്നാണ് കുനാല്‍ പറയുന്നത്.

മുഗളന്‍മാരും അടിമകളും ഒക്കെ ഭരിച്ച ഡല്‍ഹിയില്‍, അതിന്റെയൊക്കെ സ്വാധീനമുള്‍കൊണ്ട അവിടുത്തെ തെരുവോരകടകളുടെ ചരിത്രവും കഥകളും കൂടുതല്‍ അറിയാന്‍- https://goo.gl/GBRjKZ

 

 

This post was last modified on October 9, 2016 6:30 pm