ജര്‍മ്മനിയിലുള്ള നിങ്ങളുടെ സുഹൃത്തിനോട് അയാളുടെ മാതൃഭാഷയില്‍ തന്നെ സംസാരിക്കാന്‍ ആഗ്രഹമുണ്ടോ?. ആഗ്രഹമുണ്ടായിട്ടു കാര്യമില്ലല്ലോ ഭാഷ അറിഞ്ഞാലല്ലേ സംഗതി നടക്കൂ എന്നായിരിക്കും മറുപടി. അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. ഈ ആഗ്രഹം നടത്താന്‍ ഒരു വഴിയുമായി സ്കൈപ്പ് എത്തിയിരിക്കുകയാണ്. അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്ന വ്യക്തി ഏതു ഭാഷ സംസാരിച്ചാലും നിങ്ങള്‍ തെരഞ്ഞെടുത്ത ഭാഷയിലാവും സംസാരം നിങ്ങളുടെ കാതില്‍ സ്കൈപ് എത്തിക്കുക. തല്ക്കാലം വിന്‍ഡോസ് ഡെസ്ക്ടോപ്പുകളില് മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ എന്നതാണ് ഏക പോരായ്മ. താമസിയാതെ തന്നെ മറ്റു ഡിവൈസുകളിലും ഈ സൗകര്യം ലഭ്യമാവും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക
This post was last modified on January 17, 2016 7:09 pm