ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തന്ത്രശാലിയായൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല മികച്ചൊരു പ്രാസംഗികന്‍ കൂടിയാണ്. ലോകസഭയിലടക്കം ലാലുവിന്റെ പ്രസംഗം കേള്‍ക്കാന്‍ എല്ലാവരും ചെവിവട്ടം പിടിക്കുമായിരുന്നു. സംസാരത്തിനിടയില്‍ പൊട്ടിക്കുന്ന തമാശകള്‍ക്കാണ് ആരാധകര്‍ കൂടുതല്‍. താന്‍ നല്ലൊരു മിമിക്രിക്കാരന്‍ കൂടിയാണെന്നു തെളിയിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്ന സമയത്ത് ലാലു തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ചത് സദസിലും വേദിയില്‍ അദ്ദേഹത്തിനൊപ്പം നിന്നവരെയും കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. 2012 ലും ലാലു ഇതുപോലൊരാളെ അനുകരിച്ചത് യൂട്യൂബില്‍ ഇപ്പോഴും ചിരിപടര്‍ത്തുന്ന വിഡിയൊ ആണ്, അന്നത്തെ റെയില്‍വേ മന്ത്രി മമത ബാനര്‍ജിയായിരുന്നു ഇര…
വിശദമായി അറിയാനും വിഡിയൊ കാണാനും ഈ ലിങ്ക് ഉപയോഗിക്കുക
This post was last modified on August 20, 2015 4:18 pm
Leave a Comment