X

ബിബിസിയുടെ റോബോട്ട് കുട്ടികുരങ്ങന്റെ ‘മരണത്തില്‍’ ദു:ഖാര്‍ത്തരായി കുരങ്ങിന്‍ കൂട്ടത്തിന്റെ വിലാപയാത്ര/ വീഡിയോ

കാട്ടുമൃഗങ്ങളെ രഹസ്യമായി നിരീക്ഷിക്കാന്‍ രാജസ്ഥാനിലെ ഒരു കാടിനുള്ളില്‍ ബിബിസി ഉപയോഗിച്ചത് ക്യാമറ ഘടിപ്പിച്ച ഒരു റോബോട്ട് കുട്ടികുരങ്ങനെയാണ്

ബിബിസിയുടെ റോബോട്ട് കുട്ടികുരങ്ങന്റെ ‘മരണത്തില്‍’ ദു:ഖാര്‍ത്തരായി നടക്കുന്ന കുരങ്ങിന്‍ കൂട്ടത്തിന്റെ വീഡിയോ വൈറലാകുന്നു. കാട്ടുമൃഗങ്ങളെ രഹസ്യമായി നിരീക്ഷിക്കാന്‍ രാജസ്ഥാനിലെ ഒരു കാടിനുള്ളില്‍ ബിബിസി ഉപയോഗിച്ച ക്യാമറ ഘടിപ്പിച്ച റോബോട്ട് കുട്ടികുരങ്ങന്‍ മരിച്ചുപോയി എന്നു കരുതിയാണ് കുരങ്ങിന്‍ കൂട്ടത്തിന്റെ വിലാപം.

റോബോട്ട് കുട്ടികുരങ്ങനെ മണത്തുനോക്കിയും തട്ടി നോക്കിയും മരണം ഉറപ്പാക്കിയ കുരങ്ങിന്‍ കൂട്ടം. അതിവൈകാരിതയോടെ അതിനെ എടുത്തുകൊണ്ടുപോവുകയും ജീവന്‍ അവശേഷിച്ചിട്ടുണ്ടോയെന്ന് ഇടയ്ക്ക് പരിശോധിച്ചു നോക്കുകയും ചെയ്യുന്നുണ്ട്. അത് കണ്ടാല്‍ ശരിക്കുമൊരു വിലാപയാത്ര പോലെ തന്നെയുണ്ട്.

റോബോട്ട് കുട്ടികുരങ്ങന്റെ മരണത്തില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ നോക്കുന്ന ഒരു കുട്ടികുരങ്ങനെ രക്ഷകര്‍ത്താവായ മുതിര്‍ന്ന കുരങ്ങന്‍ ആശ്വസിപ്പിച്ചുകൊണ്ടുപോകുന്നതും വീഡിയോയില് കാണാം.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/38WBgh

Leave a Comment