X

ലാവ്‌ലിന്‍ കേസ്; ഹരീഷ് സാല്‍വേയുടെ ഫീസ് അന്വേഷിച്ച രാജഗോപാലിന് മുഖ്യമന്ത്രിയുടെ മറുപടി

നിയമസഭ ചോദ്യമായാണ് രാജഗോപാല്‍ ഈ കാര്യം ഉന്നയിച്ചത്

ലാവ്‌ലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകനായ ഹരീഷ് സാല്‍വേയ്ക്ക് എത്ര ഫീസ് നല്‍കിയെന്ന് രാജഗോപാല്‍. കേസ് സുപ്രിം കോടതിയില്‍ വാദിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി.

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വിശദമാക്കുമോ എന്നതായിരുന്നു നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായി ഒ. രാജഗോപാല്‍ അവതരിപ്പിച്ചത്. ഇതിനുള്ള മറുപടിയായാണു ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ വിചാരണ കോടതി വിധിക്കെതിരേ സിബിഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ പിണറായിക്കുവേണ്ടി വാദിക്കുന്നത് ഹരീഷ് സാല്‍വേയാണ്.

This post was last modified on May 23, 2017 2:56 pm

Related Post
Leave a Comment