X

ലോ അക്കാദമി: തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍; വ്യാഴാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്‌

ബിജെപി നടത്തിയ ഉപരോധത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

ലോ അക്കാദമി വിഷയത്തില്‍ ബിജെപി നടത്തിയ ഉപരോധത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ലോ അക്കാദമിക്ക് മുമ്പില്‍ പേരുര്‍ക്കടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പോലീസ്, പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു. തുടര്‍ന്ന് വനിതകളടക്കമുള്ള ബിജെപിയുടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്‌  പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥികളുടെ പ്രധാന ആവിശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പള്‍ പദവിയില്‍ നിന്ന് രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രാധാന ആവിശ്യം.

പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നും വിദ്യാര്‍ഥികളുടെ സമരാവിശ്യങ്ങള്‍ അംഗീകരിക്കണമെന്നുവാശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ റോഡ് ഉപരോധം.