X

ഹെല്‍മറ്റ് വയ്ക്കാത്തതിന് ഇമ്പോസിഷന്‍ എഴുതിപ്പിക്കുന്ന പോലീസേ, അപ്പോള്‍ ഇതോ?

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയായ കോഴിക്കോട് ഇന്നലെ നടന്ന കലോത്സവ ട്രോഫി പ്രദര്‍ശന ജാഥയില്‍ പരസ്യമായ നിയമലംഘനം. ജാഥയുടെ ഭാഗമായുള്ള ബൈക്ക് റാലിയില്‍ അണിനിരന്ന യുവാക്കളാണ് ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചത്. പത്തോളം ബൈക്കുകളാണ് റാലിയിലുണ്ടായിരുന്നത്.

ബൈക്കിന് പിറകില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്കും കൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ച സമൂഹത്തില്‍ നടക്കുമ്പോഴാണ് പൊലീസ് അകമ്പടിയോടെ പരസ്യമായ നിയമലംഘനം നടന്നത്.സിനിമയില്‍ ബൈക്ക് ഓടിക്കുമ്പോള്‍ ബൈക്ക് ഇല്ലാത്തതിന്റെ പേരില്‍ കേസ് എടുക്കുകയും ഹെല്‍മറ്റ് ധരിക്കാത്തിന്റെ പേരില്‍ പരസ്യമായി ഇമ്പോസിഷന്‍ എഴുതിക്കുകയും ചെയ്ത കേരള പൊലീസ് കോഴിക്കോട് ഇന്നലെ അപഹാസ്യരാകുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ആയിരക്കണക്കിന് ജനങ്ങള്‍ക്കും മുന്നിലൂടെയായിരുന്നു ഹെല്‍മറ്റ് ധരിക്കാത്തവര്‍ നടത്തിയ ബൈക്ക് റാലി കടന്നുപോയത്.

(റിപ്പോര്‍ട്ട്, ചിത്രങ്ങള്‍- നസീം അലി എ കെ)

This post was last modified on January 13, 2015 12:23 pm