X

ചരിത്രത്തില്‍ ഇന്ന്: ലീഗ് ഓഫ് നേഷന്‍സില്‍ നിന്ന് സോവിയറ്റ് യൂണിയനെ പുറത്താക്കുന്നു, മുഷറഫിനെതിരെ വധശ്രമം നടക്കുന്നു.

1939 ഡിസംബര്‍ 14
ലീഗ് ഓഫ് നേഷന്‍സില്‍ നിന്ന് സോവിയറ്റ് യൂണിയനെ പുറത്താക്കുന്നു

ഐക്യരാഷ്ട്ര സഭയുടെ പ്രാഗ്‌രൂപമായിരുന്ന ലീഗ് ഓഫ് ദി നേഷന്‍സ് 1939 ഡിസംബര്‍ 14 ന് അതിന്റെ അംഗത്വത്തില്‍ നിന്ന് സോവിയറ്റ് യൂണിയനെ പുറത്താക്കി. ഫിന്‍ലാന്‍ഡില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍.

ഒന്നാം ലോക മഹായുദ്ധത്തിനുശേഷം രൂപം കൊണ്ട ലീഗ് ഓഫ് നേഷന്‍സിന്റെ പ്രധാനലക്ഷ്യം ലോകത്തെ മറ്റൊരു മഹായുദ്ധത്തിലേക്ക് തള്ളിവിടാതിരിക്കലായിരുന്നു. അമേരിക്കയായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ സംഘടനയെ നിയന്ത്രിച്ചിരുന്നത്.എന്നാല്‍ പ്രഖ്യാപിതലക്ഷ്യത്തിലേക്ക് എത്താന്‍ ലീഗ് ഓഫ് നേഷന്‍സിന് കഴിഞ്ഞില്ല. ജപ്പാന്റെ ചൈന അധിനിവേശത്തെ തടയാനും അവര്‍ക്ക് സാധിച്ചില്ല. 1933 ല്‍ തന്നെ ജര്‍മ്മനിയും ജപ്പാനും ഈ സംഘടനയില്‍ നിന്ന് പിന്മാറിയിരുന്നു.

2003 ഡിസംബര്‍ 14
പര്‍വേസ് മുഷറഫിനെതിരെ വധശ്രമം

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ 2003 ഡിസംബര്‍ 14 ഒരു വധശ്രമം നടക്കുകയുണ്ടായി. മുഷറഫിന്റെ വാഹനവ്യൂഹത്തിലേക്ക് ചാവേറുകള്‍ തങ്ങളുടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ നിന്ന് പരുക്കളൊന്നും കൂടാതെ രക്ഷപ്പെടാന്‍ മുഷറഫിനായി.

രണ്ടു ചാവേറുകള്‍ ഉള്‍പ്പെടെ 14 പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഇതു രണ്ടാം തവണയായിരുന്നു മുഷറഫിനെതിരെ വധശ്രമം നടക്കുന്നത്. അദ്യത്തേതും ഇതേ സ്ഥലത്ത് വച്ചുു തന്നെയായിരുന്നു. തീവ്രവാദത്തിനെതിരെ അമേരിക്കയക്കൊപ്പം നിലയുറപ്പിച്ചതായിരുന്നു മുഷറഫിനെതിരെ എതിരാളികളെ തിരിക്കാന്‍ കാരണമായത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on December 14, 2014 10:31 am