X

പ്രീമിയം ലുക്കുമായി LG G4

രഘു സഖിയാസ്/ ന്യൂടെക്

കഴിഞ്ഞ മാസം പുറത്തിറങ്ങിയ എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ LG G4 ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഒരു പ്രധാന ഘടകം നല്ല ഗ്രിപ്പും ഒപ്പം ഭംഗിയുമുള്ള ലെതര്‍ ബാക്ക് പാനലുമാണ്. കൂടാതെ തവിട്ട്, കറുപ്പ്, ചുവപ്പ് എന്നീ സ്‌റ്റൈലന്‍ നിറങ്ങളില്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്. 

ക്വാണ്ടം ഡോട്ട് സാങ്കേതികത ഉപയോഗിച്ചു വരുന്ന 5.5 ഇഞ്ച് ക്വാഡ് ഹൈ ഡെഫനിഷന്‍ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് മൂന്നാം തലമുറ ഗോറില്ല ഗ്ലാസ് സംരക്ഷണവും ചേര്‍ന്നാണ് വരുന്നത്.

3.5 എം എം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോഫോണ്‍, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ G4 ന്റെ താഴ്ഭാഗത്താണ് വരുന്നത്. മുകളില്‍ വരുന്നത് അനാവശ്യശബ്ദങ്ങള്‍ ഒഴിവാക്കുവാന്‍ ഉള്ള ഒരു നോയിസ് ക്യാന്‍സലേഷന്‍ മൈക്രോഫോണും കൂടാതെ ടിവി, സെറ്റ് ടോപ് ബോക്‌സ് എന്നിങ്ങനെ ഉള്ള ഉപകരണങ്ങളില്‍ റിമോട്ട് കണ്‍ട്രോളിനു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ സംവിധാനവും ആണ്. ഇനി ഒരു വീട്ടിലെ ഓരോ അംഗത്തിനും ചാനല്‍ മാറ്റുവാന്‍ റിമോട്ട് കൈമാറാതെ സ്വന്തം ഫോണ്‍ ഉപയോഗിക്കാമെന്നര്‍ത്ഥം. ഓരോരുത്തരും ഫോണ്‍ കൊണ്ട് ചാനല്‍ മാറ്റി വീട്ടില്‍ ഉണ്ടാകുന്ന യുദ്ധങ്ങള്‍ക്ക് കമ്പനി ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.

എല്‍ ജി തന്നെ തുടങ്ങി വച്ച മാതൃകയില്‍ ജി 4 ലും ഇരുവശത്തും ബട്ടണുകള്‍ ഒന്നും തന്നെ വരുന്നില്ല. മറിച്ച് പിന്‍ഭാഗത്തായി പവര്‍ ബട്ടന്‍, വോളിയം ബട്ടന്‍ എന്നിവ ഉള്‍പെടുത്തിയിരിക്കുന്നു, എടുത്തു മാറ്റുവാന്‍ സാധിക്കുന്ന 3000 MAH ബാറ്ററിയാവും G4 ല്‍ ഉണ്ടാവുക.

1.8GHz Hexa-core Qualcomm Snapdragon 808 പ്രോസസര്‍ ആണ് ഈ പ്രീമിയം സ്മാര്‍ട്ട് ഫോണില്‍ LG ഉള്‍പെടുത്തിയിരിക്കുന്നത്, 3 ജി ബി റാം ഉം 32 ജി ബി റോം ലഭിക്കുന്ന ഈ ഫോണില്‍ 2 റ്റി ബി വരെ മെമ്മറി കൂട്ടാന്‍ സാദിക്കും. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ആണ് ഇതില്‍ വരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.

G4 ന്റെ ക്യാമറയുടെ കാര്യത്തില്‍ LG ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല പിന്‍ ക്യാമറ 16 എം പി എഫ് 1.8 ലെന്‍സോട് കൂടി വരുന്നു. വെളിച്ചം കുറവുള്ള സമയത്തും വളരെ കൃത്യതയോടും വ്യക്തതയോടും കൂടി ഫോട്ടോ എടുക്കാന്‍ ഇത് സഹായിക്കും. നാച്ചുറല്‍ ലൈറ്റും കളറും തിരിച്ചറിഞ്ഞു ക്രമീകരിക്കാന്‍ കളര്‍ സ്‌പെക്ട്രം സെന്‍സറും ഉള്‍പെടുത്തിയിട്ടുണ്ട്.

ആയാസരഹിതമായി സെല്‍ഫികള്‍ എടുക്കാന്‍ സഹായകമായാണ് G4. 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാവും ഉണ്ടാകുക. കൈപ്പത്തി ഒന്നു ചുരുട്ടി നിവര്‍ത്തിയാല്‍ മതി അതു മനസിലാക്കി ഫോണ്‍ ഒരു ഷോട്ട് എടുത്തിട്ടുണ്ടാവും. രണ്ടുതവണയായാലോ തുടര്‍ച്ചയായ നാലു ഷോട്ടുകള്‍ വരെ എടുക്കാന്‍ സാധിക്കും.

51,500 രൂ വില വരുന്ന ഒരു G4 സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക http://www.lg.com/in/lgg4

SPECIFICATION -LG G4
Display- 5.5-inch Quad HD LCD display 2560 x 1440 resolution
Processor- Qualcomm Snapdragon 808 with X10 LTE
RAM-3GB
Primary Camera-16MP
Front Camera-8MP
Storage-32GB
Expandable Up to-2 TB
Battery-3,000 mAh
Operating System-Android 5.1 Lollipop with LG UX 4.0
Bluetooth-4.1 LE (APT-x)

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

This post was last modified on July 6, 2015 8:31 am

Related Post
Leave a Comment