X

അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി

ആക്രമണത്തിനിരയായ അനീഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു

കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ഭീഷണിക്ക് പിന്നില്‍. ഇതേ തുടര്‍ന്ന് ശൂരനാട് പോലീസ് സ്റ്റേഷനില്‍ എത്തി പെണ്‍കുട്ടി പരാതി നല്‍കി.

ആക്രമണത്തിനിരയായ അനീഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അഴീക്കല്‍ ബീച്ചില്‍ സംസാരിച്ചിരുന്ന യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഫേസ്ബുക്ക് വഴി ഇവരുടെ ദൃശ്യങ്ങള്‍ അക്രമികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അതോടെയാണ് അനീഷ് ആത്മഹത്യ ചെയ്തത്.

അനീഷിന്റെ ആത്മഹത്യയുടെ പേരിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി മുന്നോട്ട് പോയാല്‍ തങ്ങള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമുണ്ടാകുമെന്നു പറഞ്ഞാണ് ഫേസ്ബുക്കില്‍ ഏതാനും പേര്‍ പെണ്‍കുട്ടിക്ക് നേരെ പരോക്ഷമായി വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കൂടാതെ കേസില്‍ നിന്നും പിന്മാറണമെന്ന് പെണ്‍കുട്ടിയുടെ അച്ഛനോടും ഭീഷണി ഉയര്‍ത്തി.

Related Post
Leave a Comment