X

ഒരു സിംഹവും കരടിയും: മൊസൂള്‍ മൃഗശാലയിലെ അവസാന അന്തേവാസികളേയും മാറ്റി

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു ഈ മൃഗശാല

ഇറാഖിലെ മൊസൂള്‍ മൃഗശാലയില്‍ അവശേഷിച്ചിരുന്ന അവസാന അന്തേവാസികളേയും അവിടെ നിന്ന് രക്ഷിച്ചു. സിംബ എന്ന് പേരുള്ള ഒരു സിംഹവും ലുല എന്ന്് പേരുള്ള ഒരു കരടിയുമാണ് മൊതാസ അല്‍ മൊറൂര്‍ മൃഗശാലയില്‍ അവശേഷിച്ചിരുന്നത്. ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു ഈ മൃഗശാല. ഈ മേഖലയില്‍ ശക്തമായ ബോംബിംഗ് തുടരുകയാണ്.

ഇവിടെ നിന്ന് മൃഗങ്ങളെ മാറ്റാനുള്ള നീക്കം നടത്തിയത് ഡോ.അമീര്‍ ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മറ്റ് മൃഗങ്ങളും പക്ഷികളുമെല്ലാം വ്യോമാക്രമണത്തിലും തീറ്റ കിട്ടാതെയും ചത്തിരുന്നു. ഇറാഖി സൈന്യം ഇവിടെ ഇസ്ലാമിക് സ്റ്റേറ്റുമായി പോരാട്ടം തുടരുകയാണ്. ഇതിന് പിന്തുണയുമായി അമേരിക്കന്‍ വ്യോമാക്രമണവും നടക്കുന്നുണ്ട്. 2,86,000 സിവിലിയന്മാരാണ് ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ഇവിടെ നിന്ന് പലായനം ചെയ്തത്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/3wAKCQ

This post was last modified on March 31, 2017 7:31 am