X

ഐപിഎല്‍ ടെലിവിഷന്‍ പ്രക്ഷേപണ ലേലം ബിസിസിഐ നീട്ടിവച്ചു

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐപിഎല്‍) ടെലിവിഷന്‍ പ്രക്ഷേപണ അവകാശ ലേലം ബിസിസിഐ നീട്ടിവച്ചു. ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ലേലം നീട്ടിവയ്ക്കുവാന്‍ തീരുമാനിച്ചത്.

ജസ്റ്റീസ് ആര്‍എം ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതുകൊണ്ടാണ് ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ സുപ്രീം കോടതി മരവിപ്പിച്ചത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ബിസിസിഐക്ക് ലേലം നടത്തണമെങ്കില്‍ ലോധ സമിതിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയൂ.

ലേലം നടത്താനും അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും ലോധ സമിതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ ലേലത്തിനായി തയ്യാറായിട്ടിരുന്ന കമ്പനികളെ അറിയിച്ചിട്ടുണ്ട്. കൂടാതെ ലേലം നീട്ടി വച്ചതില്‍ കമ്പനികളോട് ക്ഷമാപണവും ബിസിസിഐ നടത്തി. പുതിയ ലേല തീയതി എന്നാണെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

 

This post was last modified on October 25, 2016 6:27 pm