X

എറണാകുളം: കോണ്‍ഗ്രസിന് ആശ്വാസം, ഇടത് മുന്നണിക്ക് നേട്ടം

അഴിമുഖം പ്രതിനിധി

പ്രവചനം അസാധ്യമായ എറണാകുളത്ത് കോണ്‍ഗ്രസിന് ആശ്വാസം, ഇടതുമുന്നണിക്ക് നേട്ടം, ബിജെപി സാന്നിദ്ധ്യമുറപ്പിച്ചു. ഇതാണ് എറണാകുളത്തിന്റെ ഒരേകദേശ തെരഞ്ഞെടുപ്പ് ഫല ചിത്രം. കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ച ലഭിച്ചു. ആകെയുള്ള പതിമൂന്ന് നഗരസഭകളില്‍ മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഇടത് മുന്നണിക്കാണ് വിജയം. കളമശേരി, കൂത്താട്ട് കുളം, കോതമംഗലം, വടക്കന്‍ പറവൂര്‍, മരട് നഗരസഭകള്‍ യുഡിഎഫ് ഭരിക്കും. എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയ തൃപ്പൂണിത്തുറയില്‍ ബിജെപിയാണ് പ്രതിപക്ഷം. ജില്ലയില്‍ ആകെതന്നെ ബിജെപി അംഗത്വം ഉറപ്പിച്ചിട്ടുണ്ട്. ഇടത് യുഡിഎഫ് മുന്നണികളെ വെല്ലുവിളിച്ച് മത്സരത്തിന് ഇറങ്ങിയ 20-20 ടീം കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചു. 19-ല്‍ 13 ഇടത്തും കിറ്റക്‌സ് പിന്തുണച്ചിരുന്ന 20-20 വിജയിച്ചു. കോണ്‍ഗ്രസ് കോട്ടയായ ഇവിടെ പാര്‍ട്ടിക്ക് നാല് സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫിനാണ് വിജയം. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതും യുഡിഎഫും അഞ്ചിടത്ത് എല്‍ഡിഎഫിനും ആധിപത്യം. സംസ്ഥാനത്ത് ആകെയുണ്ടായ ഇടത് മുന്നേറ്റം എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ഫലത്തെ സ്വാധീച്ചു. ചില പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടായി. ജില്ലാ പഞ്ചായത്ത് ഭരണ നിയന്ത്രണവും യുഡിഎഫിനാണ്. തെരഞ്ഞെടുപ്പില്‍ പൊതുവേ സംസ്ഥാനത്തുണ്ടായ ഇടത് മുന്നേറ്റം തടഞ്ഞു നിര്‍ത്തുന്നതില്‍ വിജയിച്ചുവെന്നാണ് യുഡിഎഫ് പക്ഷം.

This post was last modified on November 7, 2015 3:24 pm