X

ഹ്യൂണ്ടായുടെ ഇന്ത്യന്‍ നിര്‍മ്മിത ഗ്രാന്‍ഡ് ഐ10-ന് ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക്

ഒന്ന് തൊട്ടാല്‍ മുട്ട പോലെ പൊട്ടുന്ന തരത്തിലാണ് ഇന്ത്യയിലെ നിരത്തിലോടുന്ന മിക്ക കാറുകളും എന്ന് ദിനംപ്രതിയുണ്ടാകുന്ന അപകടങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒരു അപകടമുണ്ടായാല്‍ യാത്രക്കാര്‍ എത്രമാത്രം സുരക്ഷിതര്‍ ആയിരിക്കും എന്ന പരിശോധനയൊക്കെ നടക്കുന്നുണ്ടെങ്കിലും അവയൊക്കെ മറി കടന്ന് കാറുകള്‍ ഇന്ത്യയുടെ നിരത്തുകളില്‍ എത്തും. എന്നാല്‍ ഇപ്പോള്‍ ഹ്യൂണ്ടായ് പുലിവാല് പിടിച്ചിരിക്കുകയാണ്. ചിലിയുടെ വിപണിയെ ലക്ഷ്യമാക്കി ഹ്യൂണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഗ്രാന്‍ഡ് ഐ10-നിന് ചിലിയില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് പൂജ്യം മാര്‍ക്കാണ്. അതേസമയം യൂറോപ്പില്‍ വില്‍ക്കുന്ന ഇതേ കാറിന് നാല് സ്റ്റാര്‍ ലഭിക്കുകയും ചെയ്തു. ഇരു കാറുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ രണ്ടിലേയും ഉപകരണങ്ങളുടെ നിലവാരത്തില്‍ വലിയ വ്യത്യാസവും ഉണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://auto.ndtv.com/news/made-in-india-hyundai-grand-i10-gets-zero-star-rating-by-latin-ncap-1217396 

This post was last modified on September 18, 2015 7:12 am