X

89 കോടി രൂപയ്ക്ക് ഒരു ഫ്‌ളാറ്റ് വില്‍പന; തുടരുന്ന മുബൈയിലെ ആഡംബര ഇടപാടുകള്‍

82,87,51,500 രൂപയാണ് ഫ്‌ളാറ്റിന്റെ യഥാര്‍ഥ വില. 4.44 കോടി രൂപയാണ് നികുതിയിനത്തില്‍ വിഷാദ് മഫത്ത്‌ലാല്‍ സര്‍ക്കാരിലേക്ക് ഒടുക്കിയത്.

ഒരു ഫ്‌ളാറ്റിന്റെ വില 89 കോടി, മുംബൈയിലെ ആഡംബര ഫ്‌ളാറ്റ് ഇടപാടുകള്‍ തുടരുന്നു. പ്രമുഖ വ്യവസായി അരവിന്ദ് മഫത്ത്‌ലാലിന്റെ ചെറുമകന്‍ വിഷാദ് മഫത്ത്‌ലാലാണ് ഇത്തവണ റെക്കോര്‍ഡ് തുകയ്ക്ക് മുംബൈയില്‍ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. നഗരത്തിവെ ടോണി അള്‍ട്ടാമൗണ്ട് റോഡിലെ ബി വിങ്ങിലുള്ള ലോധാ അള്‍ട്ടാമൗണ്ടിലെ 10- 11 നിലകളിലെ അഡംബര ഫ്‌ളാറ്റാണ് വിഷാദ് മഫത്ത്‌ലാല്‍ 88,99,30000 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. 82,87,51,500 രൂപയാണ് ഫ്‌ളാറ്റിന്റെ യഥാര്‍ഥ വില. 4.44 കോടി രൂപയാണ് നികുതിയിനത്തില്‍ വിഷാദ് മഫത്തലാല്‍ സര്‍ക്കാരിലേക്ക് ഒടുക്കിയത്.

സ്ക്വയര്‍ ഫീറ്റിന് 90000 രുപ നിരക്കിലാണ് 10,085 ചതുരശ്ര അടിയില്‍ തയ്യാറാക്കിയിട്ടുള്ള ഫ്‌ളാറ്റിന്റെ വില നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസമായിരുന്നു ഇതു സംബന്ധിച്ച് ഇടപാട് നടന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ലോധ ഡെവലപ്പേഴ്‌സാണ് ഫ്‌ളാറ്റിന്റെ നിര്‍മാതാക്കള്‍.

റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ അംഡബര ബംഗ്ലാവിന് സമീപത്താണ് ഈ ഫ്‌ളാറ്റ് സമുച്ചയവും സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ 24 ാം നിലയിലുള്ള ഫ്‌ളാറ്റ് നേരത്തെ 41.65 കോടിക്ക് വില്‍പന നടത്തിയിരുന്നു. 4,529 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഫ്‌ളാറ്റ് 2.08 കോടി നികുതിയടക്കം ഇച്ചായ് ഇന്‍ട്രസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സ്വന്തമാക്കിയത്.

2018 ആരംഭിച്ച് ഉയര്‍ന്ന തുകയുടെ നിരവധി ഇടപാടുകളാണ് മുംബൈ മേഖലയില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ആര്‍പിജി ഗ്രൂപ്പ് ഉടമ ഹര്‍ഷ് ഗോങ്ക 45 കോടിയുടെ ഫ്‌ളാറ്റും, നീരവ് ബജാജ് 120 കോടിരൂപയ്ക്ക് 16,000 സക്വയര്‍ഫീറ്റ് ഫ്‌ളാറ്റും സ്വന്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ 275 കോടിയുടെ ഇടപാടില്‍ കൊടാക് കുടുംബം വര്‍ളിയിലെ കാംപയിന്‍ ഹൗസ് എന്ന ബംഗ്ലാവും സ്വന്തമാക്കിയിരുന്നു.

This post was last modified on June 25, 2018 10:35 pm