അഴിമുഖം പ്രതിനിധി
ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്ന മോഡലുകളാകുന്നവര്ക്കുള്ള പ്രതിഫലം മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചു. ഈ തീരുമാനം കൂടുതല്‍ പേരെ ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുമെന്ന് കരുതുന്നു.
ഒരു ദിവസം മുഴുവന്‍ നഗ്നരായി നില്‍ക്കുന്നതിന് ഇതുവരെ 300 രൂപയാണ് നല്‍കിയിരുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 1000 രൂപ അവര്‍ക്ക് ലഭിക്കും. അര്‍ദ്ധ നഗ്നരായി നില്‍ക്കുന്നവര്‍ക്ക് 250-ല്‍ നിന്ന് 600 രൂപയായും പ്രതിഫലം വര്‍ധിപ്പിച്ചു. 2011 ഫെബ്രുവരിയിലാണ് അവസാനമായി വര്‍ധനവുണ്ടായത്.
കൂടുതല്‍ വായനയ്ക്ക്
This post was last modified on June 18, 2015 11:23 am