X

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി

പശുവിനെ ഇന്ത്യയുടെ ദേശീയമൃഗമാക്കണമെന്നും പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നല്‍കണെമെന്നും രാജസ്ഥാന്‍ ഹൈക്കോടതി. ഇപ്പോള്‍ ഗോവധത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് ജീവപര്യന്തമാക്കി ഉയര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജയ്പൂരില്‍ നിന്നുള്ള ഗോസംരക്ഷകര്‍ നല്‍കി പൊതപതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.

കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങളും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേന്ദ്രത്തിനെതിരേ നിയമപരമായ നീക്കങ്ങള്‍ ആരംഭിക്കുന്നതിനും ഇടയിലാണ് രാജസ്ഥാന്‍ ഹൈക്കോടതി പശുവിനെ ദേശീയമൃഗമാക്കാനും പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ ആവശ്യപ്പെടുന്നത്. ഗോവധനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍.

This post was last modified on May 31, 2017 5:50 pm