അഴിമുഖം പ്രതിനിധി
ബംഗളൂരു കോളേജ് കാമ്പസില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണ് മരിച്ചത്.
ബംഗളൂരൂ തുങ്കൂര്‍ ശ്രീ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളേജില്‍ കഴിഞ്ഞ മാസം 23 ന് ഹോളി ദിനത്തിലാണ് ജൂനിയര്‍ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് നിലീനയെ ഇടിച്ചിട്ടത്. ഉടന്‍ തന്നെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നിലീന അന്നു മുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് നീലിന മരണത്തിനു കീഴടങ്ങിയത്.
This post was last modified on April 14, 2016 5:01 pm
Leave a Comment