X

മയക്കുമരുന്ന് കേസ് ; മമതാ കുല്‍ക്കര്‍ണി കുടുങ്ങിയ വഴി

 മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണിയാണെന്ന് താനേ പോലീസ് വെളിപ്പെടുത്തിയതോടെ മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപയാണ് മമത ഉള്‍പ്പെട്ട റാക്കറ്റ് നടത്തിയ കള്ളക്കടത്തിലൂടെ നടന്നതെന്നാണ് കണക്കുകൂട്ടല്‍. മമത കുല്‍ക്കര്‍ണിയാണ് കേസില്‍ ഒന്നാം പ്രതി എന്നാണ് മുംബൈ-താനേ പോലീസ് വിശദീകരിക്കുന്നത്. യു എസ് ഡ്രഗ് എന്ഫോഴ്സ്മെന്‍റ് ഏജന്‍സിയുടെ കണക്കുകളും അവര്‍ നല്‍കിയ വിവരങ്ങളും കുല്‍ക്കര്‍ണിയുടെ പങ്ക് കൂടുതല്‍ വെളിവാക്കുന്നതാണെന്ന് താനേ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് പറയുന്നു.

ഏപ്രില്‍ 16ന് രണ്ടായിരം കോടി രൂപ വിലവരുന്ന നിരോധിതമരുന്നുകള്‍ പിടിച്ചെടുത്തതോടെയാണ് മുംബൈ പോലീസിന് സുപ്രധാനമായ സൂചനകള്‍ ലഭിക്കുന്നത്. അന്ന് അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വച്ച് പോലീസ് നടത്തിയ റെയ്ഡില്‍ 18000 കിലോയോളം നിരോധിച്ച മരുന്നാണ് പിടിച്ചെടുത്തത്. ഏവോണ്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിന്‍റെ മരുന്നാണ് പിടിച്ചെടുത്ത്. നടി മമത കുല്‍ക്കര്‍ണിക്ക് പതിനൊന്ന് ലക്ഷം രൂപയുടെ ഷെയര്‍ ഉള്ള സ്ഥാപനമാണ്‌ ഏവോണ്‍ ലൈഫ് സയന്‍സ്.

കേസിന്‍റെ ചരിത്രം വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/TqBujS 

 

This post was last modified on June 19, 2016 1:20 pm